ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് വിലക്ക്

ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സംസ്ഥാനത്തെ കല്യാണ ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്റോറുകൾ തുടങ്ങിയ ഇടങ്ങളിലും 10 മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിരോധിച്ച് ഹൈക്കോടതി ഉത്തരവിറക്കി. 5 ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ, രണ്ട് ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് ശീതള പാനീയ കുപ്പികൾ, പ്ലാസ്റ്റിക് സ്ട്രോ, പ്ലേറ്റ്, കപ്പ്, സ്പൂൺ, കത്തി തുടങ്ങിയവയ്ക്കുള്ള വിലക്കാണ്. പ്ലാസ്റ്റിക് ഫുഡ് കണ്ടെയ്നർ, സാഷേ, ബേക്കറി ബോക്സ് എന്നിവയ്ക്കും വിലക്ക് ബാധകമാണ്.
പ്ലാസ്റ്റിക് വിലക്കുള്ള 10 ടൂറിസം കേന്ദ്രങ്ങൾ
തേക്കടി, മൂന്നാർ, വാഗമൺ, അതിരപ്പിള്ളി, ചാലക്കുടി- അതിരപ്പിള്ളി സെക്ടർ, നെല്ലിയാമ്പതി, വയനാട് പൂക്കോട് തടാകം, വയനാട് കർലാട് തടാകം, ബത്തേരി, അമ്പലവയലിലെ വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവിടങ്ങളിലാണ് വിലക്ക്. 60 ജിഎസ്എമ്മിനുമേലുള്ള നോൺ വൂവൺ ബാഗുകൾ സംബന്ധിച്ച കേസ് കോടതിയിലുള്ളതിനാൽ അവയ്ക്ക് വിലക്ക് ബാധകമല്ല. ഉത്തരവ് ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വരും.