ബജാജിന്റെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഉടന്‍ വിപണിയില്‍

ഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ജനപ്രിയ ചേതക് ( bajaj chetak) ശ്രേണിയില്‍ ഒരു പുതിയ ഇലക്‌ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു.
ചേതക് 3001 എന്നാണ് പുതിയ സ്‌കൂട്ടറിന്റെ പേര്. ഇതുവരെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും പുതിയ മോഡല്‍ നിലവിലുള്ള ശ്രേണിയിലേക്കുള്ള കൂട്ടിച്ചേര്‍ക്കലോ നിലവിലുള്ള ചേതക് 2903 ന് പകരമോ ആകാം. ബജാജ് ചേതക് 3001 ല്‍ 3.1kW ഇലക്‌ട്രിക് മോട്ടോര്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറില്‍ 62 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ദൈനംദിന നഗര യാത്രകള്‍ക്ക് അനുയോജ്യമായവിധമാണ് സ്‌കൂട്ടര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്‌കൂട്ടറില്‍ 3kWh ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നു പറയുന്നു.
ഡിസൈനിന്റെ കാര്യത്തില്‍, നിലവിലുള്ള ചേതക് ശ്രേണിക്ക് സമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂട്ടറിന് 1,914 മില്ലീമീറ്റര്‍ നീളവും 725 മില്ലീമീറ്റര്‍ വീതിയും 1,143 മില്ലീമീറ്റര്‍ ഉയരവും 168 മില്ലീമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സും ഉണ്ടാകാം. 1,355 മില്ലീമീറ്റര്‍ വീല്‍ബേസും 123 കിലോഗ്രാം ഭാരവുമുള്ള സ്‌കൂട്ടറിന്റെ വില ഏകദേശം 1 ലക്ഷം രൂപ (എക്‌സ്-ഷോറൂം) ആയിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.