സ്‌മോള്‍ ക്യാപ് ഫണ്ട് ആരംഭിച്ച് ബജാജ് ഫിന്‍സെര്‍വ്

കൊച്ചി: ബജാജ് ഫിന്‍സെര്‍വ് എഎംസി സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍-എന്‍ഡ് ഇക്വിറ്റി സ്‌കീമായ ബജാജ് ഫിന്‍സെര്‍വ് സ്‌മോള്‍ ക്യാപ് ഫണ്ട് തുടങ്ങി.ജൂണ്‍ 27 ന് ഫണ്ടിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് ജൂലൈ 11 ന് അവസാനിക്കും.500 ആണ് അപേക്ഷിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക (കൂടാതെ 1 രൂപയുടെ ഗുണിതങ്ങളും), അധികമായി അപേക്ഷിക്കുന്നതിനുള്ള ചെറിയ തുകയായ 100 യും (കൂടാതെ 1 രൂപയുടെ ഗുണിതങ്ങളും).ബജാജ് ഫിന്‍സെര്‍വ് സ്‌മോള്‍ ക്യാപ് ഫണ്ട്, പ്രധാനമായും സ്‌മോള്‍ ക്യാപ് കമ്പനികളുടെ ഇക്വിറ്റിയിലും ഇക്വിറ്റി സംബന്ധിച്ച ഉപകരണങ്ങളിലും നിക്ഷേപിച്ച് ദീര്‍ഘകാല നേട്ടം ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും ഗുണനിലവാര അവസരങ്ങള്‍ തിരിച്ചറിയുന്നതിലും സജീവശ്രദ്ധ പുലര്‍ത്തുന്ന മാനേജ്മെന്റ് പ്രാധാന്യത്തിന് ഇത് ഊന്നല്‍ നല്‍കുന്നതായി ബജാജ് ഫിന്‍സെര്‍വ് എഎംസി മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് മോഹന്‍ വ്യക്തമാക്കി.സ്‌മോള്‍ ക്യാപ് വിഭാഗത്തില്‍ നിരവധി വ്യവസായങ്ങളും ഉപമേഖലകളും ലഭ്യമാണ്. ഇവയില്‍ ഈ സ്‌മോള്‍ ക്യാപ് സ്പെയ്സില്‍ നിന്ന് വളര്‍ന്നുവരുന്ന ബിസിനസുകളിൽ മുന്‍നിരയില്‍ നില്‍ക്കുന്നവയെയും മറ്റുള്ളവയുമായി മത്സരിച്ചുയര്‍ന്നുവരുന്നവയെയും തെരഞ്ഞെടുക്കാനുള്ള അവസരമുണ്ടെന്ന് ബജാജ് ഫിന്‍സെര്‍വ് എഎംസി ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫീസര്‍ അഭിപ്രായപ്പെട്ടു