July 23, 2025

എ.യു. സ്‌മോൾ ഫിനാൻസ് ബാങ്ക് ഇന്ത്യയിലുടനീളം ലൈഫ് ഇൻഷുറൻസ് പ്രാപ്യത വ്യാപിപ്പിക്കുന്നതിന് എൽ.ഐ.സി.യുമായി കൈകോർക്കുന്നു

0
IMG-20250630-WA0183

ഇന്ത്യയിലെ ഏറ്റവും വലിയ സ്മോൾ ഫിനാൻസ് ബാങ്കായ എ.യു. സ്മോൾ ഫിനാൻസ് ബാങ്ക് (എ.യു. എസ്.എഫ്.ബി.), രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇൻഷുററായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി.) യുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം ഇന്ത്യയിലെ സേവനപ്രാപ്യതയില്ലാത്ത വിഭാഗങ്ങളിൽപ്പെട്ടവർക്കിടയിൽ ഇൻഷുറൻസ് വ്യാപനവും സാമ്പത്തിക സംരക്ഷണവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘2047 ഓടെ എല്ലാവർക്കും ഇൻഷുറൻസ്’ എന്ന ദേശീയ ദർശനത്തെ പിന്തുണയ്ക്കുന്നു.


ഈ പങ്കാളിത്തത്തിന് കീഴിൽ, ടേം ഇൻഷുറൻസ്, എൻഡോവ്‌മെന്‍റ് പ്ലാനുകൾ, ഹോൾ ലൈഫ് പോളിസികൾ, പെൻഷൻ, ആന്വിറ്റി ഉല്പന്നങ്ങൾ, വൈവിധ്യമാർന്ന സംരക്ഷണ, വിരമിക്കൽ ആവശ്യങ്ങൾ നിറവേറ്റുന്ന കുട്ടികൾക്കായുള്ള പ്രത്യേക പദ്ധതികൾ എന്നിവയുൾപ്പെടെ എൽ.ഐ.സി.യുടെ സമഗ്രമായ ലൈഫ് ഇൻഷുറൻസ് പരിഹാരങ്ങൾ എ.യു. എസ്.എഫ്.ബി. വിതരണം ചെയ്യും. 21 സംസ്ഥാനങ്ങളിലും 4 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി എ.യു. എസ്.എഫ്.ബി.യുടെ 2,456+ ബാങ്കിംഗ് ടച്ച്‌പോയിന്‍റുകളിൽ ഈ ഓഫറിംഗുകൾ ലഭ്യമാകുകയും, ഇത് ഗ്രാമീണ, അർദ്ധ-നഗര മേഖലകളിലേക്ക് എൽ.ഐ.സി.യുടെ വ്യാപനം ഗണ്യമായി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.


എ.യു. സ്മോൾ ഫിനാൻസ് ബാങ്കിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടറും, ഡെപ്യൂട്ടി സി.ഇ.ഒ.യുമായ ഉത്തം ടിബ്രെവാൾ പറഞ്ഞു: “ഈ തന്ത്രപരമായ പങ്കാളിത്തം സേവനം ഒട്ടും ലഭിക്കാത്തവർക്കും സേവനങ്ങൾ പര്യാപ്തമായി ലഭിക്കാത്തവർക്കും സമഗ്രമായ സാമ്പത്തിക സേവനങ്ങൾ നൽകുന്നതിന് പ്രതിജ്ഞാബദ്ധരായ രണ്ട് സ്ഥാപനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നു. ഞങ്ങളുടെ വിതരണ കരുത്തും എൽ.ഐ.സി.യുടെ വിശ്വസനീയമായ ഇൻഷുറൻസ് ഉല്പന്നങ്ങളും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്, ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾക്ക് സമഗ്രമായ പരിരക്ഷയും

വിരമിക്കൽ പരിഹാരങ്ങളും നൽകാനും സമഗ്രമായ ബാങ്കിംഗ് അനുഭവം മെച്ചപ്പെടുത്താനും ഞങ്ങൾ ലക്ഷ്യമിടുന്നു.
ഈ പങ്കാളിത്തം ബാങ്കിംഗ്, സംരക്ഷണം, ദീർഘകാല സാമ്പത്തിക ആസൂത്രണം എന്നിവ ഒരു കുടക്കീഴിൽ സംയോജിപ്പിക്കുന്നതിലൂടെ, ഒരു പൂർണ്ണ-സ്പെക്ട്രം സാമ്പത്തിക സേവന ദാതാവ് എന്ന നിലയിൽ എ.യു. എസ്.എഫ്.ബി.യുടെ സ്ഥാനം മെച്ചപ്പെടുത്തുന്നു. എൽ.ഐ.സി.യെ സംബന്ധിച്ചിടത്തോളം, വിശ്വസനീയവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ബാങ്കിംഗ് പങ്കാളികളിലൂടെ പ്രാപ്യത വിപുലപ്പെടുത്താനുള്ള തന്ത്രപരമായ നീക്കത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *