റീട്ടെയില്‍ ശൃംഖല ഇരട്ടിയാക്കാനൊരുങ്ങി ഏഥര്‍

കൊച്ചി: 2026 സാമ്പത്തികവർഷത്തിന്‍റെ അവസാനത്തോടെ രാജ്യത്തെ മുൻനിര വൈദ്യുത ഇരുചക്ര വാഹന നിർമാതാക്കളായ ഏഥർ എനർജി ലിമിറ്റഡ് ഇന്ത്യയിലുടനീളമുള്ള റീട്ടെയില്‍ ശൃംഖല 700 എക്സ്പീരിയൻസ് സെന്‍ററുകളായി (ഇസി) വർധിപ്പിക്കും.ഇതോടെ നിലവിലെ ഏഥറിന്‍റെ സാന്നിധ്യം ഇരട്ടിയാക്കും. ഇതു ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് ഏഥർ സ്കൂട്ടർ അറിയുന്നതിനും ടെസ്റ്റ് റൈഡ് ചെയ്യുന്നതിനും സ്വന്തമാക്കുന്നതിനും എളുപ്പത്തിൽ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.