പുതിയ ഇഎല്‍ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഏഥര്‍

കൊച്ചി: രാജ്യത്തെ പ്രമുഖ വൈദ്യുത ഇരുചക്ര വാഹന നിർമ്മാതാക്കളായ ഏഥർ എനർജി, 2025ലെ ഏഥർ കമ്മ്യൂണിറ്റി ദിനത്തിന്‍റെ മൂന്നാം പതിപ്പില്‍ പുതിയ ഇ എല്‍ പ്ലാറ്റ്‌ഫോമായ, 450ന് ശേഷമുള്ള ആദ്യത്തെ വാസ്തുവിദ്യ അനാച്ഛാദനം ചെയ്തു.
പുതിയ ഇഎല്‍ പ്ലാറ്റ്ഫോം, ഫാസ്‌റ്റ് ചാർജിങ്, ആധുനിക ക്രൂസ് കണ്‍ട്രോള്‍, ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന ഏഥർ സാക്7.0 തുടങ്ങി വൻ മാറ്റങ്ങളുടെ പ്രഖ്യാപനങ്ങളുമായി ഏഥർ എനർജിയുടെ കമ്യൂണിറ്റി ഡേ 2025.
ഏഥറിന്റെ പുതിയ ഇഎല്‍ പ്ലാറ്റ്ഫോമില്‍ വ്യത്യസ്ത ഫോർമാറ്റിലുള്ള വാഹനങ്ങളേയും വ്യത്യസ്‌ത ബോഡി ടൈപ്പുകളിലുള്ള വാഹനങ്ങളേയും ബാറ്ററി പാക്കുകളേയും ഫീച്ചറുകളേയുമെല്ലാം ഉള്‍ക്കൊള്ളാനാവും. വരുന്ന അഞ്ചു വർഷത്തേക്ക് ഏഥറിന്റെ വ്യത്യസ് ഉത്പന്നങ്ങളുടെ നട്ടെല്ലായിരിക്കും ഇഎല്‍ പ്ലാറ്റ്ഫോമെന്നാണ് കരുതപ്പെടുന്നത്.