July 7, 2025

കടമക്കുടി സന്ദർശിക്കണമെന്ന് ആനന്ദ് മഹീന്ദ്ര; സ്വാഗതം ചെയ്ത് മുഹമ്മദ് റിയാസ്

0
nj4rhc5k_anand-mahindra-kerala_625x300_07_July_25

ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമം എറണാകുളത്തെ കടമക്കുടി സന്ദർശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. സോഷ്യല്‍മീഡിയയില്‍ എഴുതിയ കുറിപ്പിനൊപ്പം കടമക്കുടിയുടെ സുന്ദരമായ വിഡിയോ കൂടി ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തു. ഈ വർഷം ഡിസംബറിൽ കടമക്കുടി സന്ദർശനത്തിനായി എത്തുമെന്ന് കൂടി ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമാണ് കേരളത്തിലെ കടമക്കുടി. കൊച്ചിയിലേക്കുള്ള ബിസിനസ് യാത്രയിൽ കടമക്കുടിയും മനസ്സിലുണ്ട്’’ എന്നായിരുന്നു ആനന്ദ് മഹീന്ദ്ര കഴിഞ്ഞദിവസം എക്സിൽ കുറിച്ചത്. ‘എര്‍ത്ത് വാണ്ടറര്‍’ എന്ന പേജില്‍ ‘ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍’ എന്ന ടാഗ് ലൈന്‍ ചേര്‍ത്തു പ്രസിദ്ധീകരിച്ച വിഡിയോയും പങ്കുവെച്ചു. വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉടന്‍ ഇതിന് മറുപടി നൽകി.

സുന്ദരമായും ചാരുത നിലനിൽക്കുന്ന കടമക്കുടിയിലേക്ക് സ്വാഗതം ആനന്ദ് ജി. കടമക്കുടിയില്‍ നിങ്ങള്‍ക്കായി ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് സംസ്ഥാന വിനോദ സഞ്ചാര ഗ്രൂപ്പിന് ഒരു അഭിമാനമായിരിക്കും’- ആനന്ദ് മഹീന്ദ്രയെ ടാഗ് ചെയ്ത് മുഹമ്മദ് റിയാസ് കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *