അമോദിനി ഇന്ത്യ പ്രോജക്ട് സിംബാബ് വെയിലേക്ക് വ്യാപിപ്പിച്ചു

മരട്: ആഫ്രിക്കൻ രാജ്യമായ സിംബാബ് വെയിലേയ്ക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച് അമോദിനി ഇന്ത്യ പ്രോജക്ട്. സ്ത്രീകളുടെ സാമ്പത്തിക ഡിജിറ്റൽ ശക്തീകരണം മുൻനിർത്തി സ്ത്രീകൾ നയിക്കുന്ന സാമൂഹിക സംരംഭമാണ് അമോദിനി ഇന്ത്യ പ്രോജക്ട്.
കുണ്ടന്നൂരിലെ മെറിഡിയനിൽ നടന്ന ആമോദിനി സിംബാബ്‌വെയുടെ ഔദ്യോഗിക ഫ്ളാഗ്ഓഫ് ചടങ്ങിൽ വ്യാപാര വാണിജ്യ ഉപമന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി നിർവഹിച്ചു.
സിംബാബ് വെയിൽ വ്യാപാര കമ്മീഷണർ ബൈജു മോഹൻകുമാർ, നേഷൻസ് വ്യാപാര കമ്മീഷണർ രാഹുൽ സുരേഷ്, കോമൺവെൽത്ത് ഗ്രൂപ്പ് വ്യാപാര കമ്മീഷണർ രമേശ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.