അമേരിക്കയിലെ ഫാഷൻ ഇനി കിഴക്കമ്പലത്തും! കേരള വിപണി കീഴടക്കാൻ യുഎസ് ബ്രാൻഡ് അവതരിപ്പിച്ച് കിറ്റെക്സ്

കിഴക്കമ്പലം: അമേരിക്കയിൽ കിറ്റെക്സ് നെയ്തിരുന്ന വസ്ത്രങ്ങൾ ഇപ്പോൾ കിഴക്കമ്പലത്തും ലഭ്യമാണ്. കേരള വിപണിയിൽ കിറ്റെക്സിന്റെ യുഎസ് ബ്രാൻഡായ ‘ലിറ്റിൽ സ്റ്റാറിനെ, അവതരിപ്പിച്ചു. തുടർന്ന് കിഴക്കമ്പലം ട്വന്റി20 മാളിൽ വിൽപന തുടങ്ങി. നവജാത ശിശുക്കൾ മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ വസ്ത്രങ്ങൾ ഓണം ഓഫറായി 50% വിലക്കുറവിൽ ലഭിക്കും.
യൂറോപ്പ്, യുഎസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് നവജാത ശിശുക്കളുടെയും, കുട്ടികളുടെയും വസ്ത്രങ്ങൾ കയറ്റുമതി ചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വസ്ത്ര നിർമാണ കമ്പനിയാണ് കിഴക്കമ്പലത്തെ കിറ്റെക്സ് ഗാർമെന്റ്സ് ലിമിറ്റഡ്.
രാജ്യാന്തര ഗുണനിലവാരവും, സുരക്ഷയും, ഫാഷനും ഒത്തിണങ്ങിയ വസ്ത്രങ്ങൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് മാനേജിങ് ഡയറക്‌ടർ സാബു എം.ജേക്കബ് വ്യക്തമാക്കി.