July 24, 2025

രാജ്യത്ത് രണ്ടായിരം കോടിയുടെ നിക്ഷേപവുമായി ആമസോണ്‍

0
amazon

രാജ്യത്ത് പ്രവര്‍ത്തന ശൃംഖല വികസിപ്പിക്കുന്നതിന് ആമസോണ്‍ 2000 കോടിയിലധികം രൂപ നിക്ഷേപിക്കും. നിക്ഷേപം സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിനും നെറ്റ്വര്‍ക്ക് വിപുലീകരണത്തിനും നവീകരണത്തിനും സഹായകമാകുമെന്ന് കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയുടെ ഇ-കൊമേഴ്സ് വിപണി കുതിച്ചുയരുന്ന സമയത്താണ് ഈ നിക്ഷേപ പ്രഖ്യാപനം വരുന്നത്. ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഫ്‌ലിപ്കാര്‍ട്ട് തുടങ്ങിയ കമ്പനികളും ചെറിയ ഓണ്‍ലൈന്‍ കമ്പനികളും സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഇ-ബിസിനസ് രംഗം പുനര്‍നിര്‍മ്മിച്ചു.

രാജ്യത്തെ വളര്‍ന്നുവരുന്ന ഇ-കൊമേഴ്സ് വിപണിയില്‍ കോടിക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയിലുടനീളമുള്ള എല്ലാ പിന്‍ കോഡുകളിലേക്കും കമ്പനിയെ എത്തിക്കാന്‍ സഹായിക്കുന്ന ഒരു പ്രവര്‍ത്തന ശൃംഖല സൃഷ്ടിക്കുന്നതിലെ നിക്ഷേപങ്ങള്‍ക്ക് പുറമേയാണ് ആമസോണിന്റെ പുതിയ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *