June 8, 2025

എട്ട് അവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി; 50 % വരെ വർദ്ധന

0
images (2) (9)

എട്ട് ആവശ്യ മരുന്നുകളുടെ വില കൂട്ടാന്‍ അനുമതി നല്‍കി നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രൈസിംഗ് അതോറിറ്റി (എന്‍പി.പി.എ.). ആസ്ത്മ, ക്ഷയം, മാനസികാരോഗ്യം, ഗ്ലൂക്കോമ തുടങ്ങിയ വിവിധ രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.മരുന്ന് നിര്‍മാതാക്കള്‍ എന്‍പിപിഎയ്ക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വില കൂട്ടാന്‍ നടപടികള്‍ സ്വീകരിച്ചത്. 50 ശതമാനം വരെ ഈ മരുന്നുകളുടെ വില വര്‍ധിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവന വ്യക്തമാക്കുന്നു. ഇതിന് മുമ്പും 2019, 2021 വര്‍ഷങ്ങളിലും സമാനമായ വില വര്‍ദ്ധനവുണ്ടായിരുന്നു.

വില ഉയരുന്ന പ്രധാന മരുന്നുകള്‍

ബെന്‍സില്‍ പെന്‍സിലിന്‍ ഐയു ഇന്‍ജക്ഷന്‍, അട്രോപിന്‍ ഇന്‍ജക്ഷന്‍, സ്‌ട്രെപ്‌റ്റോമൈസിന്‍ 750 1000 എംജി, സാല്‍ബുട്ടമോള്‍ ടാബ്‌ലെറ്റ്, പൈലോകാര്‍പൈന്‍, സെഫാഡ്രോക്സില്‍ ടാബ്‌ലറ്റ് 500 എംജി, ഡെസ്ഫെറിയോക്സാമൈന്‍ 500 എംജി, ലിഥിയം ടാബ്‌ലെറ്റ് 300 എംജി എന്നിവ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *