ഖത്തറിൽ അൽ ഹംബ മാമ്പഴമേളയ്ക്ക് തുടക്കം

ഖത്തറിൽ മാമ്പഴമേളയ്ക്ക് നാളെ തുടക്കമാകും. ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ സൂഖ് വാഖിഫിൽ കഴിഞ്ഞ വർഷം തുടക്കം കുറിച്ച മാമ്പഴമേളയുടെ രണ്ടാമത് എഡിഷനാണ് ജൂൺ 12ന് ആരംഭിക്കുന്നത്. ഇന്ത്യൻ മാമ്പഴങ്ങളുമായി എത്തുന്ന മേള അൽ ഹംബ ഫെസ്റ്റിവൽ എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യൻ എംബസിയും പ്രൈവറ്റ് എൻജിനീയറിങ് ഓഫിസ് സെലിബ്രേഷൻ കമ്മിറ്റിയും ചേർന്നാണ് മേളക്ക് ആതിഥ്യമൊരുക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ഇറക്കുമതി ചെയ്യുന്ന മാമ്പഴങ്ങളുടെ വിപുല ശേഖരവും ഹംബ എക്സിബിഷനിൽ ഒരുക്കും. പ്രാദേശിക സ്ഥാപനങ്ങളും ഇന്ത്യൻ കമ്പനികളും മേളയിൽ പങ്കാളികളാകും