June 8, 2025

എയര്‍ടെല്‍ അവതരിപ്പിച്ച സ്‌പാം കോളുകള്‍ തടയാനുള്ള എഐ സംവിധാനം, ഉപഭോക്താക്കള്‍ക്ക് പൂര്‍ണ സൗജന്യമായി

0
unnamed

മുംബൈ: എയര്‍ടെല്‍ കൊണ്ടുവന്ന സ്‌പാം മുന്നറിയിപ്പ് എഐ സംവിധാനം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. 38 കോടി ഉപഭോക്താക്കളില്‍ നിന്ന് ഈ സേവനത്തിനായി യാതൊരു തുകയും ഈടാക്കില്ലെന്ന് എയര്‍ടെല്‍ എം.ഡി.യും സിഇ.ഒയുമായ ഗോപാല്‍ വിറ്റല്‍ ഉപഭോക്താക്കള്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള സ്‌പാം തടയുന്ന സംവിധാനം ആദ്യമായി അവതരിപ്പിക്കുന്ന ടെലികോം സേവനദാതാവാണ് ഭാരതി എയര്‍ടെല്‍. ‘ഈ സേവനത്തിന് ഉപഭോക്താക്കള്‍ വേറെ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യേണ്ടതില്ല, പുതിയ ഫീച്ചറുകള്‍ എനാബിള്‍ ചെയ്യേണ്ടതില്ല, അധിക അനുമതികള്‍ നല്‍കേണ്ടതില്ല, കൂടാതെ അധിക ചിലവുകളും വരില്ല’ എന്നും വിറ്റല്‍ കൂട്ടിച്ചേര്‍ത്തു.സ്‌പാം കോളുകളും മെസേജുകളും തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് എയര്‍ടെല്‍ വ്യക്തമാക്കി. സംശയാസ്പദ നമ്പറുകള്‍ കണ്ടെത്തി, ‘സസ്‌പെക്റ്റഡ് സ്‌പാം’ എന്ന് ഉപഭോക്താക്കളെ മുന്നറിയിപ്പ് നല്‍കും. തട്ടിപ്പ് നമ്പറുകള്‍ തിരിച്ചറിഞ്ഞാല്‍ അവ എയര്‍ടെല്‍ നെറ്റ്‌വര്‍ക്കില്‍ നിന്ന് പൂര്ണമായി തടയും. ‘രാജ്യത്തെ ഏറ്റവും സുരക്ഷിതമായ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഏയര്‍ടെല്‍ ആക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ഞങ്ങള്‍ ആവശ്യമുള്ളതായി കരുതുന്നു’ എന്ന് വിറ്റല്‍ അറിയിച്ചു.എല്ലാ ടെലികോം കമ്പനികളും സ്‌പാം തടയുന്നതിനായി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ട്രായ്‌ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എയര്‍ടെല്‍ എഐ ടൂള്‍ അവതരിപ്പിച്ചത്. എയര്‍ടെല്ലിന്റെ ഡാറ്റ സയന്‍റിസ്റ്റുകളാണ് ഈ എഐ സംവിധാനം വികസിപ്പിച്ചത്. സ്‌പാം കോളുകളും മെസേജുകളും വലിയ തട്ടിപ്പുകള്‍ക്ക് കാരണമാകുകയും, ടെലികോം സേവനങ്ങളുടെ നിലവാരം കുറയ്ക്കുകയുമാണ് എന്ന വിലയിരുത്തലിന്റേതാണ് ട്രായ്‌യുടെ നടപടികള്‍.

Leave a Reply

Your email address will not be published. Required fields are marked *