പുതിയ വരിക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പുനടത്തി എയര്‍ടെല്ലും ജിയോയും

രാജ്യത്തെ ടെലികോം മേഖലയില്‍ ഭാരതി എയർടെല്ലിന്‍റെയും റിലയൻസ് ജിയോയുടെയും പടയോട്ടം തുടരുന്നു.പുറത്തുവന്ന പുതിയ കണക്കുകള്‍ പ്രകാരം ഈ രണ്ടു കമ്പനികളാണ് മേയ് മാസത്തില്‍ ടെലികോം കമ്പനികള്‍ പുതുതായി ചേര്‍ത്ത വരിക്കാരുടെ 99.8 ശതമാനവും സ്വന്തമാക്കിയത്.ഫീല്‍ഡിലുള്ള കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള പബ്ലിക് സെക്ടർ സ്ഥാപനമായ ബിഎസ്‌എന്‍എല്ലിനും സ്വകാര്യ കമ്പനിയായ വോഡാഫോണ്‍ ഐഡിയക്കും കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല.ഇരുവർക്കും ലക്ഷക്കണക്കിന് ഉപഭോകതാക്കളെയാണ് നഷ്ടപ്പട്ടെത്. മെയ് മാസത്തില്‍ 43.58 ലക്ഷം കണക്ഷനുകളാണ് പുതുതായി ഇന്ത്യക്കാർ എടുത്തത്. ഇതില്‍ 43.51 ലക്ഷം കണക്ഷനുകളും ജിയോയും എയർടെല്ലും ചേർന്നാണ് കൂട്ടിച്ചേർത്തത്. വിഐ, ബിഎസ്‌എന്‍എല്‍, എംടിഎന്‍എല്‍ എന്നീ കമ്പനികള്‍ക്കാണ് മെയ് മാസം കനത്ത തിരിച്ചടി നേരിട്ടത്. കഴിഞ്ഞ മാസം 2.74 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് വോഡാഫോണ്‍ ഐഡിയയ്ക്ക് നഷ്ടമായത്. എംടിഎന്‍എല്ലിന് 4.7 ലക്ഷം കണക്ഷനുകള്‍ നഷ്ടമായപ്പോള്‍, ബിഎസ്‌എന്‍എല്ലിനാകട്ടെ 1.35 ലക്ഷം ലക്ഷം ഉപയോക്താക്കളെയാണ് നഷ്ടമായത്. വിഐക്കും ബി എസ് എൻ എല്ലിനും ലക്ഷങ്ങളെ നഷ്ടപ്പെടുമ്പോള്‍ പുതുതായി 27 ലക്ഷം കണക്ഷനുകളാണ് ജിയോ കൂട്ടിച്ചേർത്തത്.മാര്‍ക്കറ്റ് വിഹിതത്തിന്‍റെ 40.92 ശതമാനം വരുമിത്. ഇതോടെ ജിയോയുടെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 47.51 കോടിയായി ഉയർന്നു. എയർടെല്ലിന്‍റെ മൊത്തം കളക്ഷൻ 39 കോടിയാണ്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കനുസരിച്ച് 120.7 കോടിയായി ഇന്ത്യയില്‍ മൊബൈല്‍ കണക്ഷനുകളുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്