60 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് എയർ ഇന്ത്യയിൽ ഇളവ്

ന്യൂഡൽഹി: 60 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് എയർ ഇന്ത്യ ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ചു. രാജ്യാന്തര വിമാന യാത്രകളിൽ അടിസ്ഥാന ടിക്കറ്റ് നിരക്കിൽ 10%, ആഭ്യന്തര യാത്രകൾക്ക് 25% ഇളവ് ലഭിക്കും.
അധിക ബാഗേജ് പരിധി, സൗജന്യമായി യാത്രാ തീയതി മാറ്റൽ തുടങ്ങിയവയും ലഭിക്കും. കൂടാതെ യുപിഐ ഉപയോഗിച്ചുള്ള പണമിടപാടുകളിൽ 2000 രൂപ വരെ അധിക കിഴിവും എയർ പ്രഖ്യാപിച്ചിട്ടുണ്ട്. എയർ ഇന്ത്യ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, വിമാനത്താവള കൗണ്ടറുകൾ അല്ലെങ്കിൽ ടിക്കറ്റ് സെൻ്ററുകൾ വഴി ഇളവോടെ ടിക്കറ്റ് ബുക്ക് ചെയ്യാം.