July 14, 2025

വിമാന ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ അറേബ്യ

0
Air-Arabia

ബജറ്റ് എയര്‍ലൈന്‍ എയര്‍ അറേബ്യയുടെ വമ്പന്‍ സെയില്‍ വീണ്ടുമെത്തി. ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നയര്‍ അറേബ്യയുടെ സൂപ്പര്‍ സീറ്റ് സെയിലാണ് തുടങ്ങിയത്.

സൂപ്പര്‍ സീറ്റ് സെയിലില്‍ 129 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്. എയര്‍ലൈന്റെ പ്രവര്‍ത്തന ശൃംഖലയ്ക്ക് കീഴില്‍ 500,000 സീറ്റുകളാണ് കുറഞ്ഞ നിരക്കില്‍ ലഭിക്കുക. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ് സെയില്‍ കാലാവധി.

ഈ കാലയളവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്ക് ബാധകമാകുക. 2025 സെപ്തംബര്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 28 വരെയുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. യാത്രക്കാര്‍ക്ക് എയര്‍ അറേബ്യയുടെ വെബ്‌സൈറ്റായ www.airarabia.com സന്ദര്‍ശിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *