എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു

അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിൽ എയർ അറേബ്യ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ചു. എയർലൈൻ കമ്പനിയുടെ വെബ്സൈറ്റ് പറയുന്നത് പ്രകാരം വൺവേ ടിക്കറ്റ് നിരക്കുകൾ വെറും 149 ദിർഹം മുതൽ ആരംഭിക്കുന്നു. ജൂലൈ 28 നും ഓഗസ്റ്റ് 3 നും ഇടയിൽ നടത്തുന്ന ബുക്കിംഗുകൾക്ക് മാത്രമേ ഓഫർ ലഭ്യമാകുകയുള്ളൂ. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 31 വരെയുള്ള യാത്രകൾക്കായാണ് ബുക്ക ചെയ്യാൻ സാധിക്കുക.
അബുദാബിയിൽ നിന്ന് കോഴിക്കോടേക്ക് 249 ദിർഹത്തിനും മുംബൈ, കൊച്ചി, ചെന്നൈ, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 275 ദിർഹത്തിനും അഹമ്മദാബാദിലേക്ക് 299 ദിർഹത്തിനും യാത്ര ചെയ്യാം.
അതേസമയം, അബുദാബിയിൽ നിന്ന് മസ്കറ്റിലേക്ക് 399 ദിർഹമിനും കുവൈറ്റിലേക്ക് 398 ദിർഹമിനും സലാലയിലേക്ക് 578 ദിർഹമിനും യാത്ര ചെയ്യാനുള്ള അവസരവുമുണ്ട്. ഇനി ഷാർജയിൽ നിന്നാണ് പറക്കുന്നതെങ്കിൽ മസ്‌കറ്റിലേക്കും ബഹ്‌റൈനിലേക്കും വെറും 149 ദിർഹത്തിനും റിയാദ്, ദമ്മാം, കുവൈറ്റ് തുടങ്ങിയ പ്രധാന ജിസിസി നഗരങ്ങളിലേക്ക് 199 ദിർഹത്തിനും യാത്ര ചെയ്യാം