September 8, 2025

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയെ നയിക്കുന്നത് എഐ എന്ന് മെറ്റയുടെ റിപ്പോര്‍ട്ട്

0
images (1) (8)

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 70 ശതമാനവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോര്‍ ബിസിനസ് ഫംഗ്ഷനുകളില്‍ സംയോജിപ്പിക്കുന്നതായി മെറ്റയുടെ എമേര്‍ജിംഗ് ബിസിനസ് റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ കൂടിവരുന്ന സ്വീകാര്യതയും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയുമാണ് ഇതിലേക്ക് നയിക്കുന്നത്. ഇന്ത്യയുമായി സഹകരിച്ച് അല്‍വാരെസ് & മാര്‍സല്‍ തയ്യാറാക്കിയ മെറ്റാ എമര്‍ജിംഗ് ബിസിനസ് റിപ്പോര്‍ട്ട്, ഉയര്‍ന്ന വളര്‍ച്ചയുള്ള 100 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ ഒരു സര്‍വേയെ അടിസ്ഥാനമാക്കിയുള്ള ഡാറ്റ നല്‍കുന്നു. റിപ്പോര്‍ട്ട് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയിലെ പ്രധാന പ്രവണതകള്‍, വെല്ലുവിളികള്‍, അവസരങ്ങള്‍ എന്നിവ എടുത്തുകാണിക്കുന്നു. മാര്‍ക്കറ്റിംഗില്‍ എഐ സ്വീകരിക്കുന്നവര്‍ ഗണ്യമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു. രണ്ടാം നിര, മൂന്നാം നിര നഗരങ്ങളില്‍ തങ്ങളുടെ ബിസിനസ്സ് വികസിപ്പിച്ചതായി സര്‍വേയില്‍ പങ്കെടുത്ത ഏകദേശം 95 ശതമാനം സ്റ്റാര്‍ട്ടപ്പുകളും പങ്കുവെച്ചു.’ടയര്‍ 2, 3 വിപണികള്‍ പുതിയ യുദ്ധക്കളങ്ങളായി മാറുകയാണ്. സര്‍വേയില്‍ പങ്കെടുത്ത മിക്കവാറും എല്ലാ സ്റ്റാര്‍ട്ടപ്പുകളും ആവശ്യകത, ഡിജിറ്റല്‍ ആക്സസിബിലിറ്റി, വിതരണ എളുപ്പം എന്നിവയാല്‍ ഈ മേഖലകളിലേക്ക് വികസിക്കുകയാണ്. ഉല്‍പ്പന്ന എതിരാളികളേക്കാള്‍ ഏകദേശം ഒരു വര്‍ഷം മുമ്പേ സേവന അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ ഈ വിപണികളില്‍ പ്രവേശിക്കുന്നു,’ റിപ്പോര്‍ട്ട് പറയുന്നു. സ്റ്റാര്‍ട്ടപ്പുകളിൽ 52 ശതമാനം അതിര്‍ത്തി കടന്ന് വികസിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *