ഹെല്‍ത്ത്‌കെയര്‍ രംഗം വിപുലമാക്കാൻ അദാനി; ₹6,000 കോടിയുടെ പദ്ധതി

രാജ്യത്തെ ആരോഗ്യ മേഖലയെ വിപുലമാക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. അമേരിക്കയിലെ പ്രശസ്തമായ മയോക്ലിനിക്കുമായി ചേര്‍ന്ന് 6,000 കോടിയുടെ ഹെല്‍ത്ത് സിറ്റി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
അഹമ്മദാബാദും മുംബൈയും ഉള്‍പ്പെടെ 1,000 കിടക്കകളുള്ള രണ്ട് മള്‍ട്ടി-സ്പെഷ്യാലിറ്റി ആശുപത്രികളും, മെഡിക്കല്‍ കോളജുകളും ഇവിടെയൊന്നിച്ചു സ്ഥാപിക്കും.
മയോക്ലിനിക് ഈ ഹെല്‍ത്ത് സിറ്റി ക്യാംപസിന്റെ സാങ്കേതിക പിന്തുണ നല്‍കുകയും, ലോകോത്തര ആരോഗ്യ സേവനവും മെഡിക്കല്‍ വിദ്യാഭ്യാസവും ഉറപ്പുവരുത്താനും ഈ കൂട്ടായ്മ ലക്ഷ്യമിടുന്നു.ഗൗദം അദാനി തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടില്‍ ഈ പദ്ധതിയെ കുറിച്ച് പങ്കുവച്ചിട്ടുണ്ട്.