അദാനി ലോജിസ്‌റ്റിക് പാർക്ക്: മുഖ്യമന്ത്രി നാളെ ശിലയിടും

കൊച്ചി: അദാനി ഗ്രൂപ്പിന്റെ കളമശേരിയിലെ ലോജിസ്റ്റിക് പാർക്കിന് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കളമശേരി എച്ച്എംടിക്കും മെഡിക്കൽ കോളജിനും മധ്യേയുള്ള 70 ഏക്കർ സ്ഥലത്താണ് ലോജിസിക്സ് പാർക്ക് നിർമിക്കുന്നത്. കൊച്ചിയിലെ നിക്ഷേപക സംഗമത്തിൽ അവതരിപ്പിച്ച പ്രോജക്ട് നടപ്പാകുമ്പോൾ കൊച്ചി പ്രധാനപ്പെട്ടലോജിസ്റ്റിക് ഹബ്ബായി മാറും.
രാവിലെ 11.30 നാണ് ഉദ്ഘാടന ചടങ്ങ്. 500 കോടിയിലേറെയാണ് ആദ്യ ഘട്ടത്തിലെ പദ്ധതി ചെലവ്. കൂടാതെ പാർക്കിലെ കൂടുതൽ സ്ഥലങ്ങൾ ഫ്ലിപ്‌കാർട്ട് ബുക്ക് ചതുരശ്രമീറ്ററിൽ 6 ആധുനിക ചെയ്തു കഴിഞ്ഞു.1.37 ലക്ഷം വെയർഹൗസുകളാണ് സ്ഥാപിക്കുക. മന്ത്രി പി.രാജീവ് ചടങ്ങിൽ അധ്യക്ഷതവഹിക്കും.