എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡില്‍ നിന്ന് അദാനി ഗ്രൂപ്പ് വിടുന്നു

മുംബൈ: സിംഗപ്പൂർ ആസ്ഥാനമായുള്ള വില്‍മർ ഇന്‍റർനാഷണലുമായുള്ള സംയുക്ത സംരംഭമായ എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡില്‍നിന്ന് (മുൻമ്പ് അദാനി വില്‍മർ ലിമിറ്റഡ്) അദാനി ഗ്രൂപ്പ് പൂർണമായും പുറത്തുകടന്നു.അദാനി ഗ്രൂപ്പ് 20 ശതമാനം ഓഹരികള്‍ ഒരു ഓഹരിക്ക് 275 രൂപ നിരക്കില്‍ വില്‍മർ ഇന്‍റർനാഷണലിന് 7,150 കോടി രൂപയ്ക്ക് വില്‍ക്കുകയും ചെയ്തതായി അദാനി എന്‍റർപ്രൈസസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.ഇതോടെ കമ്പനിയുടെ മൊത്തം നിയന്ത്രണം വില്‍മറിനായി. അദാനി മാറിയതോടെ എഡബ്ല്യുഎല്‍ അഗ്രി ബിസിനസ് ലിമിറ്റഡിലെ 64 ശതമാനം ഓഹരികള്‍ വില്‍മറിനായി അദാനി എന്‍റർപ്രൈസസ് ലിമിറ്റഡിന്‍റെ ഉപസ്ഥാപനമായ അദാനി കമ്മോഡിറ്റീസ് എല്‍എല്‍പി കൈവശം വച്ചിരിക്കുന്ന ശേഷിക്കുന്ന 10.42% ഓഹരികള്‍ വില്‍മർ ക്രമീകരിച്ച നിക്ഷേപകരുടെ ഒരു ഗ്രൂപ്പിന് വില്‍ക്കുമെന്ന് പ്രസ്താവനയില്‍ പറയുന്നു.