ഭീമ ജ്വല്ലറിയുടെ നവീകരിച്ച ഷോറും നടി കാജൽ അഗർവാൾ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഭീമ ജ്വല്ലറിയുടെ നവീകരിച്ച ഷോറും നടി കാജൽ അഗർവാൾ ഉദ്ഘാടനം ചെയ്തു. നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തത് 100 വർഷ ആഘോഷവേളയിലാണ്. ഇവിടെ ഗോൾഡ്, ഡയമണ്ട്, സിൽവർ ആഭരണങ്ങളുടെ നവീന രീതിയിലുള്ള വൈവിധ്യമാർന്ന ശ്രേണി ഒരുക്കിയിട്ടുണ്ട്.
ഓരോ പർച്ചേസിനും ഉറപ്പുള്ള സമ്മാനങ്ങൾ, ആഭരണങ്ങൾ പണിക്കൂലിയില്ലാതെ വാങ്ങാനുള്ള അവസരവും ഇവിടെ ലഭ്യമാണ്. കൂടാതെ ആറ്റിങ്ങൽ, പോത്തൻകോട് ഷോറൂമുകളിലും ഓഫറുകൾ ലഭ്യമാണ്. ഭീമ ജ്വല്ലറി ചെയർമാൻ ഡോ.ബി. ഗോവിന്ദൻ, മാനേജിങ് ഡയറക്ടർ എം. എസ്. സുഹാസ്, ഡയറക്ടർമാരായ ജയ ഗോവിന്ദൻ, നവ്യ സുഹാസ്, ഗായത്രി സുഹാസ്, ആരതി ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.