രാജ്യത്തെ കാപ്പി കയറ്റുമതിയിൽ കുതിപ്പ്

കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്തെ കാപ്പി കയറ്റുമതി ഏകദേശം 125 ശതമാനം വര്‍ധിച്ച് 1.8 ബില്യണ്‍ യുഎസ് ഡോളറിലെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍. 2014-15ല്‍ കയറ്റുമതി 800 മില്യണ്‍ യുഎസ് ഡോളറിലധികം ആയിരുന്നു. 2023-24ല്‍ ഇത് 1.28 ബില്യണ്‍ യുഎസ് ഡോളറായി വര്‍ധിച്ചതായി ഡാറ്റ വ്യക്തമാക്കുന്നു.രാജ്യത്തിന്റെ കാപ്പി കയറ്റുമതിയില്‍ യൂറോപ്പ് ഇപ്പോഴും ഒന്നാം സ്ഥാനത്താണ്.
ഇന്ത്യയില്‍ നിന്ന് കാപ്പി ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങളില്‍ ഇറ്റലി, ജര്‍മ്മനി, ബെല്‍ജിയം, മിഡില്‍ ഈസ്റ്റ് രാജ്യങ്ങള്‍, കൊറിയ, ജപ്പാന്‍ എന്നിവ ഉള്‍പ്പെടുന്നു.കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി കോഫി ബോര്‍ഡ് ഓഫ് ഇന്ത്യ സ്വീകരിച്ച നടപടികളാണ് ഇതിനു കാരണമായത്.മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് കിലോഗ്രാമിന് 3 രൂപയും യുഎസ്, കാനഡ, ജപ്പാന്‍, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, ദക്ഷിണ കൊറിയ, ഫിന്‍ലാന്‍ഡ്, നോര്‍വേ, ഡെന്‍മാര്‍ക്ക് തുടങ്ങിയ ഉയര്‍ന്ന മൂല്യമുള്ള വിപണികളിലേക്ക് ഉയര്‍ന്ന മൂല്യമുള്ള പച്ച കാപ്പി കയറ്റുമതി ചെയ്യുന്നതിന് 2 രൂപയും സര്‍ക്കാര്‍ നല്‍കുന്നു.