കുതിപ്പിന് ഒരിടവേള; സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സർവകാല റെക്കോർഡ് ഭേദിച്ച് കുതിച്ചുയർന്ന സ്വർണ്ണവിലയില്‍ ഇന്ന് നേരിയ ഇടിവ്.ഇന്നലെ ഒറ്റ ദിവസം കൊണ്ട് മൂന്ന് തവണയായി 2520 രൂപ വർധിച്ചാണ് സ്വർണ്ണവില പുതിയ ചരിത്രത്തിലെത്തിയത്. എന്നാല്‍, ഇന്ന് 200 രൂപ കുറഞ്ഞു ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 98,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 12,275 രൂപയായി.
കഴിഞ്ഞ ദിവസങ്ങളില്‍ ചാഞ്ചാടി നിന്നിരുന്ന സ്വർണ്ണ വിലയാണ് ഇന്നലെ റോക്കറ്റ് പോലെ കുതിച്ചുയർന്നത്. തുടക്കത്തില്‍ 1400 രൂപ കൂടി. പിന്നെ ഉച്ചയോടെ 400 രൂപയും കൂടി ഉയർന്നു. വൈകീട്ടോടെ 720 കൂടി വർധിച്ച് സ്വർണ്ണവില പുതിയ ഉയരം കീഴടക്കുകയായിരുന്നു.
