ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

ഇന്ത്യ റിസർവ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ 59 ദിവസത്തേക്ക് മാത്രമായി വിവിധ വിഭാഗങ്ങളിൽ (കുക്ക് -2, സ്വീപ്പർ-2, വാട്ടർ കാരിയർ-1) ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. ജൂൺ 23ന് രാവിലെ 11 മണിക്ക് തൃശ്ശൂരിലെ ഇന്ത്യ റിസർവ് ബറ്റാലിയൻ ആസ്ഥാനത്താണ് അഭിമുഖം നടത്തുക.
ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടുവാൻ താത്പര്യമുള്ളവർ, അന്നേ ദിവസം അപേക്ഷ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം ഹാജരാകണം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. മാർക്കിന്റെ അടിസ്ഥാനത്തിൽ മുൻഗണന പ്രകാരം താത്കാലിക നിയമനം നൽകും.
ഇത്തരത്തിൽ നിയമിക്കപ്പെടുന്നവർക്ക് പ്രതിദിനം 710/- രൂപ നിരക്കിൽ വേതനം ലഭിക്കും (പ്രതിമാസം പരമാവധി വേതനം 19,170/- രൂപ). എന്നാൽ, യാതൊരു കാരണവശാലും അവരെ ക്യാമ്പ് ഫോളോവർ തസ്തികയിൽ സ്ഥിരപ്പെടുത്തുന്നതല്ലെന്ന് കമാൻഡന്റ് അറിയിച്ചു. ഫോൺ- 04872328720