എഐ വീഡിയോ ജനറേഷന് മോഡല്‍ V1 അവതരിപ്പിച്ച് മിഡ്ജേണി

ജനപ്രിയമായ എഐ ഇമേജ് ജനറേഷന് സ്റ്റാര്‍ട്ടപ്പായ മിഡ്ജേണി പുതിയ എഐ വീഡിയോ ജനറേഷന് മോഡലായ വി1 പുറത്തിറക്കി. ഒരു ഇമേജ് ടു വീഡിയോ മോഡലാണിത്. അതായത് ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത് അവ വീഡിയോ ആക്കി മാറ്റാന്‍ സാധിക്കും.
നാലോ അഞ്ചോ സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് വി1 നിര്‍മിക്കുക. മിഡ്ജേണിയുടെ ഇമേജ് മോഡലുകളെ പോലെ ഡിസ്കോര്‍ഡ് വഴിയാണ് വി1 ഇപ്പോള്‍ ഉപയോഗിക്കാനാവുക.
എഐ വീഡിയോ മോഡലുകള്‍ക്ക് ശേഷം 3ഡി ദൃശ്യങ്ങള്‍ നിര്‍മിക്കുന്ന എഐ മോഡലുകളും റിയല്‍ ടൈം എഐ മോഡലുരളും അവതരിപ്പിക്കാനാണ് മിഡ്ജേണിയുടെ പദ്ധതി.
എഐ രംഗത്തെ മുന്‍നിരക്കാര്‍ എല്ലാം തന്നെ ഇതിനകം വീഡിയോ ജനറേഷന് ടൂളുകള്‍ അവതരിപ്പിച്ചു കഴിഞ്ഞു. ഓപ്പണ്‍ എഐയുടെ സോറ, അഡോബിയുടെ ഫയര്‍ഫ്ളൈ, ഗൂഗിളിന്റെ വിയോ 3 എന്നിവ ഉദാഹരണങ്ങളാണ്.
പലതും തെറ്റിദ്ധാരണ പരത്തുന്നുവെന്ന ആരോപണം ഇതിനം ഉയരുന്നുണ്ട്. കോട്ടയത്ത് ഇത്തരം എഐ വീഡിയോകൾക്കെതിരെ പോലീസിൽ പരാതിയും ലഭിച്ചിട്ടുണ്ട്. എഐ വീഡിയോ മോഡലുകൾ കൂടി രംഗപ്രവേശം ചെയ്യുന്നതോടെ ദുരുപയോഗം വ്യാപകമാകുമെന്ന ആരോപണം ശക്തമാണ്.