കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ തേയിലത്തോട്ടങ്ങളും

പുനഃക്രമീകരിച്ച കാലാവസ്ഥാ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി കീഴില്‍ തേയിലത്തോട്ടങ്ങള്‍ കൊണ്ടുവരാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തേയില കര്‍ഷകര്‍ പ്രശംസിച്ചു. 2025 ലെ ഖാരിഫ് മുതല്‍ ഇന്‍ഷുറന്‍സ് പദ്ധതി പ്രാബല്യത്തില്‍ വരുമെന്ന് പ്രസ്താവിച്ചുകൊണ്ട് കൃഷി, കര്‍ഷകക്ഷേമ വകുപ്പ് ജൂണ്‍ 10 ന് ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
കര്‍ഷകര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ജൂണ്‍ 20-നകം ടെന്‍ഡറുകള്‍ വിളിക്കല്‍, ഇന്‍ഷുറന്‍സ് കമ്പനിയുടെ അന്തിമരൂപം നല്‍കല്‍, മറ്റ് നടപടിക്രമങ്ങള്‍ എന്നിവ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു.കാലാവസ്ഥാ അധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധിയില്‍ ഈ മേഖലയെ കൊണ്ടുവരുന്നത് ഇതാദ്യമാണെന്ന് ഇന്ത്യന്‍ ടീ അസോസിയേഷന്‍ (ഐടിഎ) സെക്രട്ടറി ജനറല്‍ അരിജിത് റാഹ പിടിഐയോട് പറഞ്ഞു.