ഇറാൻ വ്യോമാതിർത്തി അടച്ചു; വിമാനങ്ങൾ തിരിച്ച് വിളിച്ച് എയർഇന്ത്യ
ഇറാനിൽ ഇസ്രായേൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിൽ നിന്ന് വിമാനക്കമ്പനികൾ പിൻവാങ്ങിയതായി ഫ്ലൈറ്റ്റാഡാർ 24 ഡാറ്റ റിപ്പോർട്ട് പുറത്ത് വിട്ടു. അതിനാൽ ഇറാനിലെ നിലവിലെ സാഹചര്യം, വ്യോമാതിർത്തി അടച്ചിടൽ, യാത്രക്കാരുടെ സുരക്ഷ എന്നിവ കണക്കിലെടുത്ത് 15 എയർ ഇന്ത്യ വിമാനങ്ങൾ വഴിതിരിച്ച് വിടുകയോ യാത്ര പൂർത്തിയാക്കാതെ തിരിച്ച് മടങ്ങുകയോ ചെയ്യുന്നതായി കമ്പനി അറിയിച്ചു.
ആക്രമണങ്ങൾക്ക് പിന്നാലെ , ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടുവെന്ന് സർക്കാർ വ്യത്തങ്ങൾ അറിയിച്ചു.
വ്യോമപാതയിൽ മാറ്റം വരുന്ന എയർഇന്ത്യ വിമാനങ്ങൾ…
AI130 – ലണ്ടൻ ഹീത്രു-മുംബൈ – വിയന്നയിലേക്ക് തിരിച്ചുവിട്ടു
AI102 – ന്യൂയോർക്ക്-ഡൽഹി – ഷാർജയിലേക്ക് തിരിച്ചുവിട്ടു
AI116 – ന്യൂയോർക്ക്-മുംബൈ – ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
AI2018 – ലണ്ടൻ ഹീത്രോ-ഡൽഹി – മുംബൈയിലേക്ക് തിരിച്ചുവന്നു
AI129 – മുംബൈ-ലണ്ടൻ ഹീത്രു – മുംബൈയിലേക്ക് തിരിച്ചുവന്നു
AI119 – മുംബൈ-ന്യൂയോർക്ക് – മുംബൈയിലേക്ക് തിരിച്ചുവന്നു
AI103 – ഡൽഹി-വാഷിംഗ്ടൺ – ഡൽഹിയിലേക്ക് തിരിച്ചുവന്നു
AI106 – ന്യൂയോർക്ക്-ഡൽഹി – ഡൽഹിയിലേക്ക് തിരിച്ചുവന്നു
AI188 – വാൻകൂവർ-ഡൽഹി – ജിദ്ദയിലേക്ക് തിരിച്ചുവിട്ടു
AI101 – ഡൽഹി-ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട്/മിലാൻ
AI126 – ചിക്കാഗോ-ഡൽഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു
AI132 – ലണ്ടൻ ഹീത്രു-ബെംഗളൂരു – ഷാർജയിലേക്ക് വഴിതിരിച്ചുവിടുന്നു
AI2016 – ലണ്ടൻ ഹീത്രു-ഡൽഹി – വിയന്നയിലേക്ക് വഴിതിരിച്ചുവിടുന്നു
AI104 – വാഷിംഗ്ടൺ-ഡൽഹി – വിയന്നയിലേക്ക് വഴിതിരിച്ചുവിടുന്നു
AI190 – ടൊറന്‍റോ-ഡൽഹി – ഫ്രാങ്ക്ഫർട്ടിലേക്ക് വഴിതിരിച്ചുവിടുന്നു
AI189 – ഡൽഹി-ടൊറന്‍റോ – ഡൽഹിയിലേക്ക് മടങ്ങുന്നു
