അഹമ്മദാബാദിലെ ആകാശദുരന്തം; പരിക്കേറ്റവരെ സന്ദർശിച്ച് പ്രധാനമന്ത്രി

അഹമ്മദാബാദ് വിമാനാപകടം നടന്ന സ്ഥലം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്തും പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ഇവരുടെ ബന്ധുക്കളായും മോദി കൂടിക്കാഴ്ച നടത്തും ഇതിന് ശേഷമാകും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അടക്കമുള്ളവർ പങ്കെടുക്കുന്ന അവലോകന യോഗത്തിൽ മോദി പങ്കെടുക്കുക.
ആദ്യം പ്രധാനമന്ത്രി എത്തിയത് അപകടസ്ഥലത്തേക്കായിരുന്നു. ഇതിന് ശേഷമാണ് പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലും പ്രധാനമന്ത്രി എത്തിയത്. അതേസമയം എയര്‍ ഇന്ത്യ സിഇഒ കാംപ്‌ബെല്‍ വില്‍സണും നേരത്തെ സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. ഇന്നലെയാണ് അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ തീഗോളമായി മാറി 242 യാത്രക്കാരുടെ ജീവനെടുത്തത്.