പൈനാപ്പിളിന് റെക്കോർഡ് വില;.ഒരെണ്ണത്തിന് 60 രൂപ

പൈനാപ്പിളിന് വൻ വില .ഇന്നലെ ഒരെണ്ണത്തിന് 60 രൂപയായി. വില വളരെ കുറഞ്ഞ നിലയിലായി ദിവസങ്ങള്‍ കഴിയും മുൻപേയാണ് വില കുതിച്ചുയർന്നത്.ഇനിയും വിലയിൽ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് സൂചന. പച്ചയ്ക്ക് 58 രൂപയായാണ് വർധിച്ചത്. വിപണിയിലെ വൻ ഡിമാൻഡും ഉല്‍പ്പാദനത്തിലുണ്ടായ വലിയ കുറവുമാണ് പൈനാപ്പിള്‍ വില കുതിച്ചുയരാൻ കാരണം. വിവിധ സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിള്‍ വലിയ തോതില്‍ കയറ്റി അയക്കുന്നുമുണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം പൈനാപ്പിള്‍ മൂത്ത് പഴുക്കുന്നതിനു സാധാരണയിലും കൂടുതല്‍ ദിവസം എടുത്തതു മൂലം മാർക്കറ്റില്‍ പൈനാപ്പിള്‍ എത്തുന്നതില്‍ കുറവുണ്ടായതും വില കൂടുവാൻ കാരണമായി. വില വർധന കർഷകർക്ക് ആശ്വാസമായിട്ടുണ്ട്.