പാക്കിസ്ഥാൻ കാരണം തലവേദന ചൈനീസ് ഓഹരികള്‍ക്ക് !! ഒരു മാസത്തെ നഷ്ടം 18 ശതമാനം

സംഘര്‍ഷം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലായിരുന്നെങ്കിലും ഓപ്പറേഷന്‍ സിന്ദൂറിലേക്ക് നയിച്ച പ്രശ്‌നങ്ങള്‍ പ്രതിസന്ധിയിലാക്കിയത് ചൈനീസ് ഓഹരികളെ.പാക്കിസ്ഥാന് വന്‍തോതില്‍ ആയുധങ്ങള്‍ വിറ്റിരുന്ന ചൈനീസ് കമ്പനികളുടെ ഓഹരികള്‍ക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ വലിയ നഷ്ടമാണ് നേരിടേണ്ടി വന്നത്. പാക്കിസ്ഥാന്‍ പ്രയോഗിച്ച ആയുധങ്ങള്‍ ഇന്ത്യ നിര്‍വീര്യമാക്കിയതാണ് കാരണം.ചൈനീസ് നിര്‍മിത ജെ-10 ഫൈറ്റര്‍ ജെറ്റുകളുടെ നിര്‍മാതാക്കളായ എവിക് ചെങ്ദു (AVIC Chengdu) ഓഹരികള്‍ ഒരു മാസത്തിനിടെ ഇടിഞ്ഞത് 18 ശതമാനത്തിന് അടുത്താണ്. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ എവിക് ചെങ്ദു ഓഹരികള്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. എന്നാല്‍ സംഘര്‍ഷം അവസാനിച്ച് കണക്കെടുപ്പ് തീര്‍ന്നത് മുതല്‍ ഓഹരിവില ഇടിഞ്ഞു തുടങ്ങി.