ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം

ന്യൂഡല്‍ഹി: ഇന്നലെ ചാഞ്ചാട്ടം നേരിട്ട ഇന്ത്യന്‍ ഓഹരി വിപണിയിലിന്ന് നേട്ടത്തോടെ തുടങ്ങി.നിഫ്റ്റി 24 പോയിന്റുയര്‍ന്ന് 25128ലും സെന്‍സെക്‌സ് 78 പോയിന്റ് ഉയര്‍ന്ന 82470 ലും ആണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ റിസര്‍വ് ബാങ്കിന്റെ നയാവലോകനത്തിന് ശേഷം നേട്ടത്തിലായിരുന്ന പൊതുമേഖലാ ബാങ്കുകള്‍ ഇന്നലെ അര ശതമാനം ഇടിവ് നേരിട്ടിരുന്നു.
വിദേശ സ്ഥാപന നിക്ഷേപകര്‍ ഇന്നലെ 2301 കോടി രൂപയുടെയും ആഭ്യാന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 1113 കോടി രൂപയുടെയും ഓഹരികള്‍ ഇന്നലെ വാങ്ങിയിരുന്നു. ഇന്നലെ എല്ലാ ഓഹരികളും മുന്നേറിയ അനില്‍ അംബാനി ഗ്രൂപ്പിന്റെ വിപണി മൂല്യം 7 ശതമാനത്തിലേറെ ഉയര്‍ന്നത് ശ്രദ്ധേയമാണ്.