ഭാരത്ഘോഷ് പോര്‍ട്ടലില്‍ സൗത്ത് ഇന്ത്യൻ ബാങ്കും

കൊച്ചി: കേന്ദ്ര സർക്കാരിനു കീഴിലുള്ള വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളെ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന, ഏകീകൃത സംവിധാനമായ ഭാരത്ഘോഷ് (നോണ്‍ ടാക്സ് റെസിപ്റ്റ്) പോർട്ടലില്‍ ഇനിമുതല്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സേവനവും ലഭിക്കും.പൊതുജനങ്ങള്‍ക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് അടക്കേണ്ട ഫീസ്, പിഴ തുക, കുടിശിക എന്നിവ സൗത്ത് ഇന്ത്യൻ ബാങ്ക് മുഖേന പേയ്മെന്റ് ചെയ്യാം. ഭാരത്ഘോഷ് പോർട്ടലില്‍ സജ്ജീവമായ കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ആദ്യ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. ഫീസും മറ്റു നികുതി ഇതര വരുമാനവും സ്വീകരിക്കുന്നതിനായി പ്രവർത്തിക്കുന്ന ഭാരത്ഘോഷ് പോർട്ടല്‍ ധന വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സർക്കാരിനു കീഴിലുള്ള 66ലധികം വകുപ്പുകളുടെ സേവനങ്ങള്‍ ഭാരത്ഘോഷ് പോർട്ടലിലൂടെ ലഭിക്കും. ഏകീകൃതവും സമ്ബൂർണവുമായ ഭാരത്ഘോഷ് പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് ഏതുസമയത്തും പേയ്‌മെന്റുകള്‍ നടത്താം. ഇതിനായി സൗത്ത് ഇന്ത്യൻ ബാങ്കിന്റെ നൂതനവും അതിവിപുലവുമായ ബാങ്കിങ് സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. ഇടപാടുകാർക്കായി നൂതന ബാങ്കിങ് സേവനങ്ങള്‍ നല്‍കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പ്രതിബദ്ധതയുടെ തെളിവാണ് കേന്ദ്ര സർക്കാരുമായുള്ള സഹകരണമെന്നും ബിജി എസ് എസ് കൂട്ടിച്ചേർത്തു.