വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ

വെളിച്ചെണ്ണ, നാളികേര വില സർവകാല റെക്കോർഡിൽ. വെളിച്ചെണ്ണ ലിറ്ററിന് 400 രൂപയിലും നാളികേരം കിലോയ്ക്ക് 80 രൂപയും എത്തി. രണ്ടു മാസം മുമ്പ് സംസ്ഥാനത്ത് വെളിച്ചെണ്ണ വില 250 രൂപയായിരുന്നു. പൊടുന്നനെയാണ് വില കുതിച്ചുയർന്നത്. ഒരു കിലോ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയ്ക്ക് 390 രൂപ മുതൽ 400 രൂപ വരെ നൽകണം.
വൻകിട കമ്പനികളാണ് ഇതിൽ അധികവും നേട്ടമുണ്ടാക്കുന്നത്. ഗുണമേന്മയുള്ള കൊപ്ര ലഭിക്കാത്തതാണ് പ്രധാന കാരണം. മൈസൂർ, തമിഴ്നാട്, പാലക്കാട്, കണ്ണൂർ, കാസർഗോഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് കൊപ്ര എത്തുന്നത്. എന്നാൽ പകുതി ലോഡ് മാത്രമാണ് ഇപ്പോൾ എത്തുന്നതെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.,