ടെസ്‍ലയുടെ റോബോട്ട് പദ്ധതിയുടെ തലവനായി ഇന്ത്യക്കാരൻ

ന്യൂയോർക്ക്: ഇലോൺ മസ്കിന്റെ വൈദ്യുതകാർ നിർമാണ കമ്പനിയായ ടെസ്‍ലയുടെ ഹ്യൂമനോയിഡ് റോബോട്ട് പദ്ധതിയുടെ തലപ്പത്ത് ഇന്ത്യൻവംശജനായ അശോക് എള്ളുസ്വാമി. കമ്പനിയുടെ ഒപ്റ്റിമൽ ആൻഡ് ഓട്ടോ പൈലറ്റ് എൻജിനിയറിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് വെള്ളിയാഴ്ച മിലാൻ കൊവാക് രാജിവെച്ചതോടെയാണ് പുതിയ നിയമനം. നിലവിൽ ടെസ്‍ലയുടെ ഓട്ടോപൈലറ്റ് വിഭാഗത്തിന്റെ മേധാവിയാണ് എള്ളുസ്വാമി. 2022-ലാണ് കൊവാക് ഡയറക്ടർ സ്ഥാനത്തെത്തിയത്. കഴിഞ്ഞ സെപ്റ്റംബറിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തുമെത്തിയിരുന്നു.