March 20, 2026

മുഖ്യമന്ത്രി ഡൽഹിയിൽ; സിൽവർ ലൈൻ പദ്ധതിയുടെ കേന്ദ്രാനുമതിക്ക് ശ്രമം

0
image (1)

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഇന്ന് കൂടികാഴ്ച നടത്തും. ഡൽഹിയിൽ കേന്ദ്രമന്ത്രിയുടെ ഓഫീസിൽ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് കൂടികാഴ്ച. സിൽവർലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി തേടാൻ സർക്കാർ വീണ്ടും ശ്രമം നടത്തുന്നുണ്ടെന്നാണ് സൂചന. സിൽവർ ലൈനിന് ബദൽ ആയുള്ള ഇ ശ്രീധരന്റെ പദ്ധതിക്ക് അനുമതി തേടും എന്നും വിവരമുണ്ട്. റെയിൽവേ വികസനത്തിൽ കേരളത്തിന്റെ വിവിധ ആവശ്യങ്ങളും കൂടികാഴ്ചയിൽ മുഖ്യമന്ത്രി പരാമർശിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *