ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ബൈജൂസ് ആപ്പ് ഔട്ട്

ഓണ്‍ലൈന്‍ എഡ്‌ടെക് കമ്പനിയായ ബൈജൂസിന് വീണ്ടും തിരിച്ചടി. ബൈജൂസ് ആപ്പിനെ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും നീക്കം ചെയ്തു. ആമസോണ്‍ വെബ് സര്‍വീസസിന് കുടിശിക വരുത്തിയതിനെ തുടര്‍ന്നാണ് ബൈജൂസിന്റെ ലേണിംഗ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡീലിസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ബൈജൂസിന്റെ ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിങ്ക് ആന്‍ഡ് ലേണിന്റെ മറ്റ് ചില ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പ്രവര്‍ത്തനക്ഷമമായി തുടരുന്നുണ്ട്. ബൈജൂസിന്റെ പ്രീമിയം ലേണിംഗ് ആപ്പും, ബൈജൂസിന്റെ എക്‌സാം പ്രെപ്പ് ആപ്പും പ്രവര്‍ത്തക്ഷമമായി തുടരുന്നതില്‍ ഉള്‍പ്പെടുന്നു.
ആപ്പിന് പിന്തുണ നല്‍കുന്ന ആമസോണ്‍ വെബ് സര്‍വീസസിന് പണം നല്‍കാത്തതിനാല്‍ ആണ് ബൈജൂസിന്റെ ലേണിംഗ് ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്ന് ഒഴിവാക്കിയത്. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നു പുറത്താക്കപ്പെട്ടെങ്കിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ ബൈജൂസ് ആപ്പ് ഇപ്പോഴും ലഭ്യമാണ്.