കെഎസ്ആര്‍ടിസി ഇനി ഡിജിറ്റൽ; ടിക്കറ്റിന് ഡിജിറ്റലായി പണം നല്‍കാം

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകളില്‍ ടിക്കറ്റ് ചാര്‍ജ് ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന രീതി ഒരുമാസത്തിനകം നടപ്പാക്കും. കണ്ടക്ടറുടെ കൈവശമുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത് ടിക്കറ്റെടുക്കാം.
വിവിധ കാര്‍ഡുകള്‍ ഉപയോഗിച്ചും പേമെന്റ് നടത്താം.കെഎസ്ആര്‍ടിസിയുടെ മെയിന്‍ അക്കൗണ്ടിലേക്ക് ഈ പണം നേരിട്ടെത്തുന്ന രീതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലടക്കം കോര്‍പ്പറേഷനില്‍ മൊത്തം ഇങ്ങനെ പണമടയ്ക്കാവുന്ന രീതി മൂന്നുമാസത്തിനകം നടപ്പാകും.
കോഴിക്കോട് ജില്ലയില്‍ ടിക്കറ്റ് തുക ഡിജിറ്റല്‍ പേയ്മെന്റ് വഴി നല്‍കാവുന്ന സംവിധാനം ഏപ്രില്‍ ആദ്യവാരത്തോടെ നിലവില്‍വരും. സ്വിഫ്റ്റ് അടക്കം വിവിധ ജില്ലകളില്‍നിന്ന് തിരുവനന്തപുരത്തേക്കുള്ള ദീര്‍ഘദൂരബസുകളിലാണ് ഈ പ്രോജക്ട് ആദ്യം ലോഞ്ചുചെയ്തത്.