June 8, 2025

സര്‍വകാല റെക്കോര്‍ഡില്‍ കുരുമുളക്

0
download

കൊച്ചി: വിളവെടുപ്പ് സീസണ്‍ കഴിയാറായതോടെ, കുരുമുളക് വില വീണ്ടും ഉയര്‍ന്നു. റെക്കോര്‍ഡ് വിലയും മറികടന്ന് കുതിക്കാന്‍ തയ്യാറായി നിൽക്കുകയാണ് ഇന്ന് കുരുമുളകിന്റെ വില.കിലോയ്ക്ക് 700 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്.

2012ലാണ് ഇതിന് മുന്‍പ് കുരുമുളക് വില ഏറ്റവുമധികം ഉയരത്തിലെത്തുന്നത്. അന്നത്തെ വില കിലോയ്ക്ക് 720 രൂപയായിരുന്നു.അതെസമയം കേരളത്തിലെ കുരുമുളക് ഉല്‍പ്പാദനം ഇത്തവണ 40 ശതമാനം ഇടിഞ്ഞു. കാലാവസ്ഥ വ്യതിയാനവും രോഗബാധയുമാണ് വില ഉയരാനുള്ള പ്രധാന കാരണം. മാര്‍ച്ച്‌ ആദ്യവാരത്തോടെ മുക്കാല്‍ ഭാഗത്തോളം വിളവെടുപ്പും പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *