കൊച്ചി നേവല്‍ ഷിപ്പ്യാര്ഡില് 240 ഒഴിവുകള്‍

കൊച്ചി നേവൽ ഷിപ്പ് റിപ്പയർ യാർഡിലും, നേവൽ എയർക്രാഫ്റ്റ് യാർഡിലും അപ്രന്റീസ്ഷിപ്പ് പരിശീലനം നേടാം. വിവിധ ട്രേഡുകളിലായി ആകെ 240 ഒഴിവുകളാണുള്ളത്. ഇതു സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ മാർച്ച് 1-7 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.നിയമനങ്ങൾ, ദേശീയ അപ്രന്റീസ് ആക്ടിന്റെ മാനദണ്ഡപ്രകാരമായിരിക്കും. കൂടാതെ പരിശീലന കാലയളവിൽ സ്റ്റൈപ്പന്റിന് അർഹതയുണ്ടായിരിക്കും. ഒരു വർഷം നീളുന്ന പരിശീലനം ജൂലൈയിൽ ആരംഭിക്കും. മാർച്ച് 25 വരെ അപേക്ഷിക്കാം.
ട്രേഡുകൾ
ഓപറേഷൻ ഓഫ് പ്രോഗ്രാമിങ് അസിസ്റ്റന്റ്- 14, ഇലക്ട്രീഷ്യന് – 26, ഇലക്ട്രോണിക് മെക്കാനിക് – 15, ഫിറ്റർ – 33, മെഷീനിസ്റ്റ് – 9, മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍) – 8, മെക്കാനിക് – റെഫ്രിജറേഷന്‍ ആന്റ് എയർകണ്ടീഷനിങ് – 6, ടർണർ – 8, വെൽഡർ (ഗ്യാസ് ആന്റ് ഇലക്ട്രിക്) – 15, ഇന്‍സ്ട്രുമെന്റ് മെക്കാനിക് – 12, ഫൗണ്ടറിമാന് – 1, ഷീറ്റ് മെറ്റൽ വർക്കർ – 17, ഡ്രാഫ്റ്റ്സ്മാൻ സിവിൽ – 3, മെക്കാനിക് – 2, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് – 7, ഇലക്ട്രോപ്ലേറ്റർ – 3, പ്ലംബർ- 4, മെക്കാനിക് ഡീസൽ- 25, ടെയിലർ (ജനറർ)- 3, മെക്കാനിക് (റേഡിയോ ആന്റ് റഡാർ, എയർക്രാഫ്റ്റ്- 4, പെയിന്റർ (ജനറല്‍) – 8, ഷിപ്പ്റൈറ്റ് (വുഡ്) – 17.
യോഗ്യത
പത്താം ക്ലാസ് വിജയം (50% മാർക്കിൽ കുറയരുത്) അല്ലെങ്കിൽ തത്തുല്യം. കൂടെ ബന്ധപ്പെട്ട ട്രേഡിൽ 65 % മാർക്കോടെ അംഗീകൃത ഐടി ഐ സർട്ടിഫിക്കറ്റ് (നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത്).
പ്രായം
18 വയസ് പുർത്തിയാക്കണം.
അപേക്ഷ
കൂടുതൽ വിവരങ്ങൾക്ക് 0484 287 4356 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ https://rdsdekerala.dgt.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.