June 8, 2025

ഹോളിയും ഈദുൽ ഫിത്തറും പ്രമാണിച്ച് ഓഹരി വിപണിക്ക് അവധി; ഈ വർഷം 14 ദിവസത്തെ അവധി

0
images (2) (28)

ഹോളി പ്രമാണിച്ച് ഓഹരി വിപണിക്ക് വെള്ളിയാഴ്ച അവധി. ഇക്വിറ്റി, ഡെറിവേറ്റീവ് ഇടപാടുകൾക്കും അവധി ബാധകമാണ്. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്(എൻഎസ്ഇ), ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ബിഎസ്ഇ)എന്നിവ പ്രവർത്തിക്കില്ല.

കൂടാതെ മാർച്ച് 31നും ഈദുൽ ഫിത്തർ പ്രമാണിച്ച് വിപണിക്ക് അവധിയാണ്. വിവിധ ആഘോഷങ്ങളുടെയും മറ്റും ഭാഗമായി 14 ദിവസമാണ് ഈ വർഷം വിപണിക്ക് അവധിയുള്ളത്.

ഇന്ത്യയിലെ കമ്മോഡിറ്റി വിപണിയായ എംസിഎക്സ് രണ്ട് സെഷനുകളായാണ് പ്രവർത്തിക്കുക. രാവിലെ എക്സ്ചേഞ്ച് പ്രവർത്തിക്കില്ല. എന്നാൽ വൈകുന്നേരത്തെ സെഷനിൽ സാധാരണപോലെ ഇടപാട് നടത്താം.

Leave a Reply

Your email address will not be published. Required fields are marked *