ഹോളി പ്രമാണിച്ച് വിമാന ബുക്കിംഗില്‍ വന്‍ വര്‍ധന

വിമാന ബുക്കിംഗില്‍ ഹോളി പ്രമാണിച്ച് 50% വര്‍ധന. അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ ദുബായാണ്.ഹോളിയും വാരാന്ത്യ അവധിയും ഒരുമിച്ചു വന്നതിനാലാണ് ആഭ്യന്തര, അന്തര്‍ദേശീയ യാത്രക്കാരുടെ എണ്ണത്തിൽ വര്‍ധനവ് രേഖപ്പെടുത്തിയത്. വിമാന ബുക്കിംഗുകളിൽ മാത്രമല്ല ഹോട്ടല്‍ താമസങ്ങളിലും ഈ വര്‍ധനവ് കാണപ്പെടുന്നുണ്ട്.
സ്വദേശ യാത്രക്കാര്‍, വിനോദ യാത്രകള്‍, ആത്മീയ ടൂറിസം എന്നിവയാല്‍ ഹോളിക്ക് ഫ്ലൈറ്റ് ബുക്കിംഗുകളില്‍ വര്‍ഷം തോറും 45-50% വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി യാത്രാ പ്ലാറ്റ്ഫോമായ ഇക്സിഗോ റിപ്പോര്‍ട്ട് ചെയ്തു.146% വാര്‍ഷിക വര്‍ധനവ് അബുദാബിയില്‍ ബുക്കിംഗുകളില്‍ രേഖപ്പെടുത്തി, സിംഗപ്പൂര്‍ (40%), ബാങ്കോക്ക് (38%), എന്നിവ തൊട്ടുപിന്നിലുണ്ട്.
അന്താരാഷ്ട്ര യാത്രയില്‍, വിയറ്റ്നാം, മലേഷ്യ, ജോര്‍ജിയ, അസര്ബൈജാന് എന്നിവയാണ് ഏറ്റവും കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നത്.അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ സ്ഥലങ്ങളില്‍ ദുബായക്കുശേഷം ഫുക്കറ്റ്, ബാങ്കോക്ക്, സിംഗപ്പൂര്‍, ബാലി എന്നിവയാണ്. ഗോവയാണ് ഇന്ത്യയില്‍, പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.