June 8, 2025

ബെംഗളൂരു മെട്രോ നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധം

0
Bangalore-Metro

ബെംഗളൂരുവിലെ മെട്രോ നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധം. താങ്ങാനാവാത്ത നിരക്കുകളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിക്കാട്ടുന്ന പ്ലക്കാര്‍ഡുകളുമായി നഗരവാസികള്‍ ഞായറാഴ്ച മെട്രോ ട്രെയിനുകളില്‍ കയറി.

ബെംഗളൂരുവിലെ മെട്രോ രാജ്യത്തെ ഏറ്റവും ചെലവേറിയതാണ്. ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് നിരക്ക് 90 രൂപയില്‍ എത്തിയിരിക്കുന്നു. നിരക്ക് വര്‍ധന ദൈനംദിന യാത്രക്കാര്‍ക്കിടയില്‍ വ്യാപകമായ നിരാശ സൃഷ്ടിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്ക് ഘടന പ്രകാരം, പരമാവധി മെട്രോ നിരക്ക് 60രൂപയില്‍ നിന്ന് 90 ആയി ഉയര്‍ന്നു. സ്മാര്‍ട്ട് കാര്‍ഡുകളില്‍ ആവശ്യമായ മിനിമം ബാലന്‍സും 50 രൂപയില്‍ നിന്ന് 90 ആയി വര്‍ദ്ധിച്ചു. 2 കിലോമീറ്റര്‍ വരെയുള്ള ഹ്രസ്വദൂര യാത്രയ്ക്ക് ഇപ്പോള്‍ 10രൂപ ചിലവാകും. അതേസമയം 2 കിലോമീറ്റര്‍ മുതല്‍ 4 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 20 രൂപആണ് നിരക്ക്.

നാല് കിലോമീറ്റര്‍ മുതല്‍ ആറ് കിലോമീറ്റര്‍ വരെയുള്ള യാത്രക്കാര്‍ക്ക് 30 രൂപയും ആറ് കിലോമീറ്റര്‍ മുതല്‍ എട്ട് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 40 രൂപയുമാണ് നിരക്ക്. എട്ട് കിലോമീറ്റര്‍ മുതല്‍ പത്ത് കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് ഇപ്പോള്‍ 50 രൂപയും പത്ത് കിലോമീറ്റര്‍ മുതല്‍ 12 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 60 രൂപയുമാണ് ചാര്‍ജ്. 15 കിലോമീറ്റര്‍ മുതല്‍ 20 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 70 രൂപയും 20 കിലോമീറ്റര്‍ മുതല്‍ 25 കിലോമീറ്റര്‍ വരെയുള്ള യാത്രകള്‍ക്ക് 80 രൂപയുമാണ് നിരക്ക്. 25 കിലോമീറ്ററിനപ്പുറം സഞ്ചരിക്കുന്ന യാത്രക്കാര്‍ക്ക് ഇനി മുതല്‍ 90 രൂപ നല്‍കണം.

Leave a Reply

Your email address will not be published. Required fields are marked *