കെ-സ്മാര്‍ട്ട് സേവനം: സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇനി ‘ഡിജിറ്റല്‍ ഫീസ്’

കെ-സ്മാര്‍ട്ട് വഴിയുള്ള തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ക്ക് അധികഫീസുമായി സര്‍ക്കാര്‍. ഓരോസേവനത്തിനും അഞ്ചും പത്തും രൂപവീതം ഡിജിറ്റല്‍ ചെലവായി ഈടാക്കാനാണ് തീരുമാനം. വിവിധരേഖകള്‍ക്കുള്ള തുകയൊഴിച്ച് ഇതുവരെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ഫീസ് വാങ്ങിയിരുന്നില്ല.
തദ്ദേശവകുപ്പിനു കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷ(ഐ.കെ.എം.)നാണ് കെ-സ്മാര്‍ട്ട് കൈകാര്യംചെയ്യുന്നത്. സെര്‍വര്‍ സൂക്ഷിപ്പ്, മൊഡ്യൂള്‍ വികസിപ്പിക്കല്‍, സാങ്കേതിക ഓഫീസര്‍മാരെ നിയമിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ ചെലവുവരുന്നതിനാലാണ് ‘ഫീസീടാക്കാനുള്ള തീരുമാനം.
അക്ഷയകേന്ദ്രങ്ങള്‍വഴി അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ സേവനഫീസിനുപുറമേ, ഡിജിറ്റല്‍ ചെലവിനുള്ള ഫീസ് വേറെയും നല്‍കേണ്ടിവരും.