June 8, 2025

യുപിഐ ലൈറ്റ് ഫീച്ചറുമായി വാട്‌സ്‌ആപ്പ്

0
images (1) (25)

ന്യൂഡല്‍ഹി: പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്‌ആപ്പ് ഉടന്‍ തന്നെ യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കാൻ ഒരുങ്ങുന്നതായി വിവരം.പരീക്ഷണാടിസ്ഥാനത്തില്‍ വാട്‌സ്‌ആപ്പിന്റെ പുതിയ ബീറ്റാ വേര്‍ഷന്‍ 2.25.5.17 ഉള്ളവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുന്നത്.ചെറുകിട ഇടപാടുകള്‍ പിന്‍രഹിതമായി ചെയ്യാന്‍ സാധിക്കുമെന്നത് യുപിഐ ലൈറ്റിന്റെ പ്രത്യേകത. കൂടാതെ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ചെറുകിട ഇടപാടുകള്‍ നടത്താന്‍ യുപിഐ ലൈറ്റ് വഴി കഴിയുമെന്നത് മറ്റൊരു പ്രത്യേകതയാണ്.

പുതിയ വാട്‌സ്‌ആപ്പ് ഫീച്ചര്‍ വഴി പണം പ്രത്യേക വാലറ്റിലേക്ക് നിക്ഷേപിക്കാനും പണം പിന്‍വലിക്കാനും കഴിയും. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ തുടങ്ങിയ പേയ്‌മെന്റ്‌സ് ആപ്പുകളുമായി മത്സരിക്കാന്‍ തയ്യാറായാണ് വാട്‌സ്‌ആപ്പ് പുതിയനീക്കം. എന്‍പിസിഐയുടെ യുപിഐ സിസ്റ്റത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാട്‌സ്‌ആപ്പ് ഫീച്ചര്‍ പ്രവര്‍ത്തിക്കുക.പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ ഫീച്ചർ വിജയകരമായാല്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനാണ് വാട്സ്‌ആപ്പിന്റെ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *