5G വ്യാപനം വേഗത്തിൽ ആക്കാൻ ഡിവൈസുകൾ വാങ്ങാൻ ഒരുങ്ങി ബിഎസ്എൻഎൽ

5G യുടെ വ്യാപനം ദ്രുതഗതിയിൽ ആക്കാൻ വിദേശ വെണ്ടർമാരിൽ നിന്നും ഡിവൈസുകൾ വാങ്ങാൻ തയ്യാറെടുത്ത് ബിഎസ്എൻഎൽ. 4ജി യുടെ കാര്യത്തിൽ ഉണ്ടായ കാലതാമസം ഒഴിവാക്കാനാണ് ഇത്തരത്തിൽ ഒരു തീരുമാനം.
മറ്റ് സ്വകാര്യ നെറ്റ്‌വർക്കുകളെ അപേക്ഷിച്ച് ഏറെക്കാലതാമസം എടുത്തതിനുശേഷം ആണ് 4G നെറ്റ് വർക്കുകൾ ബി എസ് എൻ എല്ലിന് 2024 ൽ ലഭിക്കുന്നത്. 5ജിയ്ക്കുള്ള 2 ബില്യണ്‍ ഡോളറിന്റെ നെറ്റ് വര്‍ക്ക് ഗിയര്‍ ഓര്‍ഡറില്‍ വിദേശ വെണ്ടര്‍മാരെ ഉള്‍പ്പെടുത്താനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നെറ്റ് വര്‍ക്ക് ഗിയര്‍ ഓര്‍ഡറിന്റെ ഏകദേശം 50% വിദേശ വെണ്ടര്‍മാര്‍ക്കായി നീക്കിവയ്ക്കാം, ബാക്കി 50% ഇന്ത്യന്‍ വെണ്ടര്‍മാര്‍ക്കായിരിക്കും എന്നാണ് സൂചന.ഇത് നടന്നാല്‍ 5ജി വ്യാപനം കൂടുതല്‍ വേഗത്തിലാകുമെന്നാണ് വിലയിരുത്തല്‍.