‘ശക്തി’: ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ആദ്യ വനിതാ ശാഖ കൊച്ചിയില്‍ ആരംഭിച്ചു

പ്രമുഖ ഇന്‍ഷുറന്‍സ് സേവനദാതാക്കളായ ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ആദ്യ വനിതാ ശാഖയായ ‘ശക്തി’ കൊച്ചിയില്‍ ആരംഭിച്ചു. കൊച്ചി എം.ജി. റോഡിലെ പുളിക്കല്‍ എസ്റ്റേറ്റിന്റെ അഞ്ചാം നിലയില്‍ സ്ഥിതി ചെയ്യുന്ന ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷുറന്‍സിന്റെ എംഡിയും സി.ഇ.ഒയുമായ അനൂപ് റാവുവാണ്.രാജ്യത്തെ ആദ്യ വനിതാ ശാഖ കൊച്ചിയില്‍ ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അനൂപ് റാവു പറഞ്ഞു.
വിദഗ്ധ ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ നല്‍കുന്നതിനോടൊപ്പം വ്യവസായത്തില്‍ സ്ത്രീകളുടെ കൂടുതല്‍ പ്രാതിനിധ്യത്തിന് പുതിയ മാറ്റം വഴിയൊരുക്കുമെന്നും ഇന്‍ഷുറന്‍സ്, സാമ്പത്തിക സേവന മേഖലകളില്‍ കൂടുതല്‍ സ്ത്രീകള്‍ കരിയര്‍ പിന്തുടരാന്‍ ഈ സംരംഭം പ്രചോദിപ്പിക്കുമെന്നും എഫ്ജിഐഐയിലെ അടുത്ത തലമുറ വനിതാ നേതാക്കളെ പരിപോഷിപ്പിക്കുമെന്നും അനൂപ് റാവു കൂട്ടിച്ചേര്‍ത്തു.
വിദഗ്ധ ഇന്‍ഷുറന്‍സ് പരിഹാരങ്ങള്‍ നല്‍കുന്നതിനോടൊപ്പം വ്യവസായത്തില്‍ സ്ത്രീകളുടെ കൂടുതല്‍ പ്രാതിനിധ്യത്തിന് വഴിയൊരുക്കുന്നതായിരിക്കും ഈ ശാഖ. അതെസമയം മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ ശാഖകള്‍ വ്യാപിപ്പിച്ച് ഈ മാതൃക വികസിപ്പിക്കാനാണ് എഫ്ജിഐഐന്റെ പദ്ധതി.