June 8, 2025

യൂബർ ഫോർ ടീൻസ്; 13-17 വയസ്സുകാരർക്കായി പുതിയ സേവനം ഇന്ത്യയിൽ ആരംഭിച്ചു

0
images (1) (19)

ദില്ലി: രാജ്യത്ത് ‘യൂബർ ഫോർ ടീൻസ്’ സേവനം ആരംഭിച്ച് യൂബർ കമ്പനി. 13 മുതൽ 17 വയസ് വരെ പ്രായമുള്ള കൗമാരക്കാർക്ക് യൂബർ അക്കൗണ്ടുകൾ സജ്ജീകരിക്കാനും, അവരുടെ യാത്രകളിൽ കൂടുതൽ നിയന്ത്രണം ഉറപ്പാക്കാന്‍ മാതാപിതാക്കൾക്കും രക്ഷിതാക്കൾക്കും അവസരം കൊടുക്കുന്ന ഫീച്ചറാണ് യൂബർ ഫോർ ടീൻസ് എന്നുള്ളത്.

അമേരിക്കയിൽ 2023-ൽ ആരംഭിച്ച ഈ ഫീച്ചർ ഇപ്പോൾ 50-ൽ അധികം രാജ്യങ്ങളിലേക്ക് യൂബര്‍ അധികൃതര്‍ വ്യാപിച്ചിരിക്കുകയാണ്. ഈ സേവനം കൗമാരക്കാർക്ക് സ്വന്തം ഡിവൈസുകളിൽ നിന്ന് യൂബർ റൈഡുകൾ ബുക്ക് ചെയ്യാൻ പ്രാപ്തമാക്കുന്നു, അതേസമയം അവരുടെ രക്ഷിതാക്കൾക്ക് തത്സമയം യാത്രകൾ ട്രാക്ക് ചെയ്യാനും റൈഡുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനും അധിക സുരക്ഷാ സവിശേഷതകൾ ആക്‌സസ് ചെയ്യാനും ഇതിലൂടെ സാധിക്കും.

ഇന്ത്യൻ ഉപയോക്താക്കൾക്കായി യൂബർ ആപ്പിൽ ഈ സേവനം ഇപ്പോൾ ലഭ്യമാണ്. ദില്ലി എൻസിആർ, ബെംഗളൂരു, മുംബൈ എന്നീ നഗരങ്ങൾക്കാണ് ആദ്യം യൂബർ ഫോർ ടീൻസ് സേവനത്തില്‍ ആക്‌സസ് ലഭിക്കുന്നത്. ഹൈദരാബാദ്, അഹമ്മദാബാദ്, ചെന്നൈ, തുടങ്ങിയവ ഉൾപ്പെടെ 35 ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി യൂബർ ഫോർ ടീൻസ് സേവനം വരും ദിവസങ്ങളിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *