June 8, 2025

സുരക്ഷ വിഷയം: സൗദിയിലെ ബാങ്കുകളില്‍ വാട്‌സ്ആപ്പിന് വിലക്ക്

0
whatsapp-banned-uk-300x152

വാട്സ്ആപ്പിന് വിലക്ക് ഏർപ്പെടുത്തി സൗദി. സൗദി സെന്‍ട്രല്‍ ബാങ്കായ സൗദി അറേബ്യന്‍ മോണിറ്ററി അതോറിട്ടി (സാമ) യാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തികൊണ്ടുള്ള നിര്‍ദേശം നല്‍കിയത്. ഇടപാടുകാരുടെ വിവരങ്ങളെ സംബന്ധിച്ച സുരക്ഷ ഉറപ്പുവരുത്തുന്നതിനും സ്ഥാപനങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് നിര്‍ദേശം നല്‍കിയത്.

അതോടൊപ്പം ഇടപാടുകാരുമായി ആശയവിനിമയം നടത്തുന്നതിന് സുരക്ഷിതമായ സംവിധാനങ്ങൾ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. സ്വന്തം ലൈവ് ചാറ്റ് സംവിധാനങ്ങളോ ചാറ്റ്‌ബോട്ടുകളോ ഉപയോഗിക്കാൻ സാധിക്കുമെന്നും ബാങ്ക് അക്കൗണ്ടുകള്‍ വഴിയുള്ള ബില്‍ പേയ്‌മെന്റുകള്‍ക്ക് ബാങ്ക്, സര്‍ക്കാര്‍ വെബ്‌പോര്‍ട്ടലുകളോ മറ്റ് ഔദ്യോഗിക ഡിജിറ്റല്‍ സംവിധാനങ്ങളോ മാത്രം ഉപയോഗിക്കണെന്നും ഇടപാടുകാരോടും സെന്‍ട്രല്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *