കെഎസ്ആർടിസിയിൽ എല്ലാ മാസവും ഒന്നാംതീയതി ശമ്പളമെന്ന് മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി അവസാനിക്കുന്നു. ഇനി മുതൽ എല്ലാ മാസവും ഒന്നാം തിയതി ശമ്പളം നല്‍കുമെന്ന് മന്ത്രി കെബി ഗണേഷ്കുമാര്‍ പറഞ്ഞു. ഈ മാസത്തെ ശമ്പളം ഇന്ന് വൈകിട്ട് മുതൽ നൽകും. സർക്കാരിന്റെ സഹായത്തോടെയാണ് ശമ്പളം നൽകുക.
10,000 കോടി രൂപയോളം പല ഘട്ടങ്ങളിലായി സർക്കാർ നൽകി, മാസം തോറും 50 കോടി സർക്കാർ തുടർന്ന് നൽകും. ചെലവ് ചുരുക്കലിന്‍റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കുന്നത്. എസ്ബിഐയിൽ നിന്ന് 100 കോടിയുടെ ഓവർഡ്രാഫ്റ്റ് എടുക്കും. സർക്കാർ പണം നല്കുമ്പോൾ തിരിച്ചടയ്ക്കും.
പെൻഷനും കൃത്യമായി കൊടുക്കും കൂടാതെ വരുമാനത്തിന്‍റെ 5% പെൻഷനായി മാറ്റി വക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവുമെന്നും പിഎഫ് ആനുകൂല്യങ്ങളും ഉടൻ കൃത്യമായി കൊടുക്കാനാകുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.